കോഴിക്കോട് -കുറ്റിപ്പുറം - തൃശൂർ റോഡിന്‍റെയും തൃശൂർ - കൊടുങ്ങല്ലൂർ റോഡിന്‍റെയും നിർമാണം 25നുമുന്പ് പൂർത്തിയാക്കിയില്ലെങ്കില്‍ രണ്ടു റൂട്ടുകളില്‍ അനിശ്ചിതകാലസമരമെന്നു ബസുടമ-


 കോഴിക്കോട് -കുറ്റിപ്പുറം - തൃശൂർ റോഡിന്‍റെയും തൃശൂർ - കൊടുങ്ങല്ലൂർ റോഡിന്‍റെയും നിർമാണം 25നുമുന്പ് പൂർത്തിയാക്കിയില്ലെങ്കില്‍ രണ്ടു റൂട്ടുകളില്‍ അനിശ്ചിതകാലസമരമെന്നു ബസുടമ-തൊഴിലാളി സംയുക്തസമരസമിതി.ജില്ലാ കളക്ടർ അവധിയിലായതിനാല്‍ ഡെപ്യൂട്ടി കളക്ടർ ടി. മുരളിക്കു പരാതി നല്‍കിയിട്ടുണ്ട്. 25നു‌മുന്പ് രണ്ടുറോഡുകളും നന്നാക്കുമെന്ന ഉറപ്പിൻമേല്‍ 20നു നടത്താനിരുന്ന സൂചനാപണിമുടക്ക് മാറ്റിയെന്നും നടപടിയുണ്ടായില്ലെങ്കില്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ബസുടമകളും തൊഴിലാളിസംഘടനകളും വ്യക്തമാക്കി. 



കോഴിക്കോട്-കുറ്റിപ്പുറം-തൃശൂർ റോഡിന്‍റെ നിർമാണക്കരാർ റദ്ദാക്കി കരാറുകാരൻ പോയതോടെ കുണ്ടും കുഴിയും നിറഞ്ഞു ബസുകള്‍ക്കു ട്രിപ്പ് നടത്താൻ കഴിയാത്ത സാഹചര്യമാണ്. മിക്ക ദിവസങ്ങളിലും ട്രിപ്പ് റദ്ദാക്കേണ്ടിവരുന്നു. ടെൻഡർ നടപടി പൂർത്തിയാക്കി പുതിയ കരാറുകാരനെ കണ്ടെത്തണം.അപകടങ്ങളുണ്ടാകുന്പോള്‍ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ നടപടിയെടുക്കുന്ന അധികൃതർ റോഡുകള്‍ സഞ്ചാരയോഗ്യമാക്കാൻകൂടി ഇടപെടണമെന്നും സംയുക്തസമരസമിതി ആവശ്യപ്പെട്ടു. 

Post a Comment

Previous Post Next Post