ഗുരുവായൂരിൽ കെ.എസ്.ആർ.ടി.സി ബസ്സിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ട് പടിഞ്ഞാറെ നടയിലേക്ക് ഇടിച്ച് കയറി
ഒഴിവായത് വൻ അപകടം
വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3.15 നാണ് സംഭവം
എറണാകുളത്ത് നിന്ന് ഗുരുവായൂരിലേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസ്സാണ് ബ്രേക്ക് നഷ്ടപ്പെട്ട് പടിഞ്ഞാറെ നടയിലേക്ക് പ്രവേശിച്ചത്. സാധാരണ ഈ വഴി വാഹനങ്ങളൊന്നും പ്രവേശിക്കാത്ത പാതയാണ്
അപ്രതീക്ഷതമായി ബസ് വരുന്നത് കണ്ട് പലരും മാറി നിന്നു. ജങ്ങ്ഷനിൽ നിന്ന് അമ്പത് മീറ്റർ ദൂരം കടന്ന് ബസ്
പടിഞ്ഞാറെ നടയിലേക്ക് എത്തി.
നിറയെ ഭക്തജനങ്ങൾ സഞ്ചരിക്കുന്ന നടയിലേക്ക് എത്തിയ ബസ് ബാരിക്കേഡും തകർത്ത് മുന്നോട്ട് നീങ്ങി അത് വഴി വന്ന ഇരുചക്രവാഹനവും ബസിനടിയിൽപെട്ടു
വഴിയിലൂടെ സഞ്ചരിച്ചിരുന്ന കാൽനട യാത്രക്കാരൻ അൽഭുതകരമായി രക്ഷപ്പെട്ടു ഡ്രൈവറുടെ അവസരോചിതമായ ഇടപെടലും അപകടം കുറക്കാൻ കാരണമായി
തുടർന്ന് പടിഞ്ഞാറെ നട മുരളി ലോഡ്ജിന് മുന്നിലെ ഇരുമ്പ് പടിയിൽ ഇടിച്ച് ബസ് നിൽക്കുകയായിരുന്നു.
ഗുരുവായൂരപ്പൻ്റെ കടാക്ഷമാണ് വൻ അപകടം ഒഴിവാക്കുവാൻ കാരണമായെന്ന് ദൃക്ഷസാക്ഷികൾ പറഞ്ഞു. ടെബിൾ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു



