തൃത്താല ഏരിയ കമ്മിറ്റി
വി.പി. ആദൻകുട്ടി 37 മത് അനുസ്മരണം സമ്മേളനം നടത്തി
സി.പി.ഐ (എം) ജില്ലാ കമ്മിറ്റിയംഗം, തൃത്താല ഏരിയയിലെ നിരവധി ട്രേഡ് യൂണിയനുകളുടെ നേതാവ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച വി.പി. ആതൻ കുട്ടിയുടെ 37-ാം ചരമവാർഷികം ആചരിച്ചു. സി.പി.ഐ (എം) തൃത്താല ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് സംഗമം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം മലപ്പുറം ജില്ലാ കമ്മറ്റിയംഗം പ്രൊ. എം.എം. നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം പി.എൻ. മോഹനൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം വി.കെ. ചന്ദ്രൻ, ഏരിയ സെക്രട്ടറി ടി.പി. മുഹമ്മദ്, ഏരിയ കമ്മറ്റിയംഗം കെ. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
Tags:
THRITHALA


