ഞമനേങ്ങാട് തിയ്യറ്റര്‍ വില്ലേജ് സ്ഥാപകനും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആത്രപുള്ളി നാരായണന്‍ (76) അന്തരിച്ചു
ഞമനേങ്ങാട് തിയ്യറ്റര്‍ വില്ലേജ് സ്ഥാപകനും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആത്രപുള്ളി നാരായണന്‍ (76) അന്തരിച്ചു.
ശാരിരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ട് 4 മണിയോടെയായിരുന്നു അന്ത്യം.
മുൻ വടക്കേകാട് ഗ്രാമ പഞ്ചായത്ത് അഗം,
സിപിഎം മുൻ ഏരിയ കമ്മറ്റി അംഗം,ലോക്കൽ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാടകരംഗത്തെ പ്രവർത്തനങ്ങൾക്ക് കെ.ആർ നാരായണൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഭാര്യ.അമ്മിണി.മക്കൾ സുജാത,പരേതനായ സുനിൽ.മരുമകൻ: മനോജൻ. (ചാലിശേരി )സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഗുരുവായൂർ നഗരസഭ വാതക ശ്മശാനത്തിൽ നടക്കും.
Tags:
NJAMANENGAD


