ഒ രിക്കൽക്കൂടി യൂറോ ചാമ്ബ്യന്ഷിപ്പ് കിരീടം ചൂടി സ്പെയിൻ .


 ഒ രിക്കൽക്കൂടി യുവേഫ യൂറോ ചാമ്ബ്യന്ഷിപ്പ് കിരീടം ചൂടി സ്പെയിന്. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്ക്ക് തകര്ത്താണ് സ്പെയിന് കപ്പ് അടിച്ചത്.സ്പെയിൻ നാലം തവണ കരീടം ചൂടിയപ്പേള്‍, ഇംഗ്ലണ്ടിന്റെ തുടർച്ചയായ രണ്ടാം യൂറോ ഫൈനല്‍ തോല്‍വിയായിരുന്നു ഇത്.നിക്കോ വില്യംസ് (47), മികേല്‍ ഒയർസബാല്‍ (86) എന്നിവരാണ് സ്പെയിനിനായി ഗോള്‍ നേടിയത്. പകരക്കാരനായ് ഇറങ്ങിയ കോള്‍ പാമർ 73–ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോള്‍ നേടി. നാലു തവണ യൂറോ കരീടം ചൂടുന്ന ആദ്യ ടീമാണ് സ്പെയിൻ. 1964, 2008, 2012 വർഷങ്ങളിലാണ് സ്പെയിൻ മുൻപ് യൂറോ കപ്പ് വിജയിച്ചത്.ബെർലിനില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ കരുതലോടെയാണ് ഇരു ടീമുകളും കളി ആരംഭിച്ചത്. കരുതലോടെയുള്ള പ്രതിരോധവും മുന്നേറ്റവും കൂടുതല്‍ അവസരങ്ങള്‍ ഇരു ടീമുകള്‍ക്കും ആദ്യ പകുതിയില്‍ സൃഷ്ടിച്ചിരുന്നില്ല. രണ്ടാം പകുതി ആരംഭിച്ചതോടെ 47-ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നതോടെയാണ് മത്സരം വേഗത്തിലായത്.



Post a Comment

Previous Post Next Post