പെങ്ങാമുക്ക് - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് പുനരാരംഭിച്ചു.


 പെങ്ങാമുക്ക് - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് പുനരാരംഭിച്ചു. ജീവനക്കാർക്ക് താമസ സൗകര്യം ഇല്ലാത്തതു മൂലം ഒരു മാസം സർവീസ് പെങ്ങാമുക്കിലേക്ക് മുടങ്ങിയിരുന്നു. ബസ് സർവീസ് കുന്നംകുളത്ത് നിന്ന് ഗുരുവായൂർ പോയി കെഎസ്‌ആർടിസി ഡിപ്പോയിൽ സർവീസ് അവസാനിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് സിപിഎം തെക്കുമുറി ബ്രാഞ്ചിലെ അംഗങ്ങൾ പഴയ പള്ളിക്ക് സമീപം വീട് വാടകയ്ക്ക് എടുത്ത് നവീകരിച്ചു. തുടർന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ വന്ന് താമസ സൗകര്യം പരിശോധിക്കുകയും സർവീസ് പുനരാരംഭിക്കുമെന്ന് അറിയിക്കുകയും ചെയ്തു. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 1: 45 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുകയും റോഡിലെ ഗതാഗതക്കുരുക്കും കനത്ത മഴ മൂലവും ബസ് സമയം വൈകി ചൊവ്വാഴ്ച്ച പുലർച്ചെ 1:47 ന് പെങ്ങാമുക്കിലെ പുതിയ വിശ്രമ കേന്ദ്രത്തിലേക്ക് എത്തുകയും ചെയ്തു. പുലർച്ചെ 5:30 ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.

Post a Comment

Previous Post Next Post