ചാലിശേരി യാക്കോബായ സുറിയാനി പള്ളി എറണാകുളം കുടുംബ യൂണിറ്റിൻ്റെ കരുണയുടെ സ്വാന്തന സ്പർശം
ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള എറണാകുളം സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് കുടുംബ യൂണിറ്റിന്റെ സ്വാന്തന സ്പർശം ധനസഹായ വിതരണം കരുണയുടെ നീരുറവയായി
അയ്യപ്പൻകാവ് കുന്നംകുളം ചാരിറ്റമ്പിൾ സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങ് യാക്കോബായ സുറിയാനി സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ.കുര്യാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം കൊച്ചി മേയർ എം അനിൽകുമാർ , ക്യാൻസർ രോഗികൾക്കുള്ള സഹായം ഹൈബി ഈഡൻ എം.പി ,നിർധന രോഗികൾക്കുള്ള സഹായം കൊച്ചി സിറ്റി മുൻ ഡി സി പി ഷാജു കെ വർഗ്ഗീസ് എന്നിവർ വിതരണം ചെയ്തു.
എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾ , ചാർട്ടേഡ് അക്കൗണ്ട് വിജയി
ജീസ് ജോസ് , എന്നിവരെ ആദരിച്ചു. യൂണിറ്റ് പുറത്തിറക്കിയ ആത്മീയ ഗീതങ്ങൾ പുസ്തകത്തിൻ്റെ പ്രകാശനവും നടത്തി
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ചാലിശേരിയിൽ നിന്ന് കച്ചവടവുമായി എറണാകുളത്ത് എത്തിയ ഇടവകക്ക് കീഴിലുള്ള 28 ഓളം കുടുംബങ്ങൾ ചേർന്നു നടത്തുന്ന കുടുംബ സംഗമത്തിൻ്റെ ഭാഗമായാണ് കാരുണ്യ പ്രവർത്തനം സംഘടിപ്പിച്ചത്
രജത ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്ന കുടുംബ യൂണിറ്റ് ഇതിനകം നിരവധിയായ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി പ്രളയത്തിലും , കോവിഡ് സമയത്തും മുന്നിൽ നിന്ന് സമൂഹത്തിന് മാതൃകയായി
ചടങ്ങിൽ ഇടവക വികാരി ഫാ. ഡിൽജോഏലിയാസ് കൂരൻ അധ്യഷനായി
യൂണിറ്റ് വൈസ് പ്രസിഡൻ്റ് പി.കെ.ജിജു , സെക്രട്ടറി പി.കെ. ശാമു ,ട്രഷറർ എ.ഐ ഡേവീസ് ,യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജീസ് ജോസ് എന്നിവർ സംസാരിച്ചു.
Tags:
Ernamkulam


