തൊഴിയൂർ ഓർമപ്പെരുന്നാളിന് കൊടിയേറി



തൊഴിയൂർ ഓർമപ്പെരുന്നാളിന് കൊടിയേറി



മലബാർ സ്വതന്ത്ര സുറിയാനി സഭ സ്ഥാപകൻ കാട്ടുമങ്ങാട്ട് ഏബ്രഹാം മാർ കൂറിലോസ് വലിയ ബാവയുടെ 222 മത് ഓർമപ്പെരുന്നാളിനു സഭ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റി. വികാരി ഫാ .തോമസ് കുര്യൻ, വിവേക് വടക്കൻ, റെജി കുണ്ടുകുളങ്ങര, ഗീവർ പനയ്ക്കൽ, ബിനോയ് മാത്യു തുടങ്ങിയവർ പങ്കെടുത്തു. ജൂലായ് 9,10 ചൊവ്വ ,ബുധൻ ദിവസങ്ങളിലാണ് പെരു ന്നാൾ.

ഒൻപതിനു വൈകിട്ട് കുന്നംകുളം സെന്റ് തോമസ് പള്ളിയിൽ നിന്നു തൊഴിയൂരിലെ പരിശുദ്ധന്റെ കബറിലേക്ക് പദയാത്ര, സന്ധ്യാ നമസ്കാരം, ധൂപ പ്രാർഥന, അത്താഴ ഊട്ട്,10 ന് രാവിലെ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ ഒമ്പതിൻമേൽ കുർബാന, റാസ, സമൂഹസദ്യ എന്നിവ നടക്കും.

Post a Comment

Previous Post Next Post