കോഴിക്കോട് : കാലാവസ്ഥ വ്യതിയാനം, ദേശീയ പാത നിർമ്മാണത്തിലെ അശാസ്ത്രീയത, മണ്ണിടിച്ചിൽ മൂലം റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ അഭ്യർത്ഥന മാനിച്ച് അനന്തപുരം ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് ലിമിറ്റഡ്, ഗുജറാത്തിൽ നിന്നും കേരളത്തിലെ മൈനർ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കാർഗോ കപ്പൽ സർവീസ് ആരംഭിക്കുന്നതിനു വേണ്ടി പ്രാഥമിക ചർച്ച നടത്തുന്നതിന് വേണ്ടിയാണ് കൊച്ചി വില്ലിങ്ടൺ ഐലൻഡിൽ കേരള സ്റ്റീമർ അസോസിയേഷൻ ഹാളിൽ വച്ച് യോഗം വിളിച്ചത്.വിഴിഞ്ഞം, കൊല്ലം, ആലപ്പുഴ, കൊച്ചി, ബേപ്പൂർ, അഴീക്കൽ തുടങ്ങിയ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കേരള, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കാർഗോ സർവീസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോൾ ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും റോഡ് ഗതാഗതം വഴിവരുന്ന ചരക്കുകൾ ജലഗതാഗതം വഴി താരതമ്യേന കുറഞ്ഞ ചിലവിലും, സുരക്ഷിതമായും, എത്തിക്കുന്നതിനും, റോഡ് അപകടങ്ങളും ഗതാഗതകുരുക്കും ഒഴിവാക്കുക എന്നതാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യo.
യോഗത്തിൽ താല്പര്യമുള്ള കാർഗോ കപ്പൽ കമ്പനികളുടെയും മറ്റു ബന്ധപ്പെട്ടവരുടെയും പ്രതിനിധികളോടൊപ്പം അനന്തപുരി ഷിപ്പിംഗ് ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ശ്രീ മുരുകൻ വാസുദേവൻ, കൊച്ചിൻ സ്റ്റീമർ അസോസിയേഷൻ പ്രസിഡണ്ട്, സെക്രട്ടറി മറ്റു ഭാരവാഹികൾ, മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയർ സി ഇ ചാക്കുണ്ണി, വൈസ് പ്രസിഡണ്ട് ജോബ് കൊള്ളന്നൂർ, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി ജിയോ ജോബ് എന്നിവർ പങ്കെടുക്കും.
ഷെവ. സി. ഇ. ചാക്കുണ്ണി 9847412000
അഡ്വ. എംകെ. അയ്യപ്പൻ
കോഴിക്കോട്.
27.07.2024

Tags:
STATE NEWS