വെള്ളം വാങ്ങിക്കാൻ സ്റ്റേഷനിലിറങ്ങി വണ്ടി വിട്ടപ്പോൾ ഓടിക്കയറാൻ ശ്രമം യുവാവിനെ ട്രെയിനിന് അടിയിൽ നിന്ന് രക്ഷിച്ചത് അതിസാഹസികമായി


 പാലക്കാട്: വെള്ളം വാങ്ങിക്കാൻ സ്റ്റേഷനിലിറങ്ങി വണ്ടി വിട്ടപ്പോൾ ഓടിക്കയറാൻ ശ്രമം യുവാവിനെ ട്രെയിനിന് അടിയിൽ നിന്ന് രക്ഷിച്ചത് അതിസാഹസികമായി. പാലക്കാട് റയിൽവെ സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. ഓടുന്ന ട്രെയിനിടിയിൽ പെട്ടയാളെ റെയിൽവെ പൊലീസ് അത്ഭുതകരമായാണ് രക്ഷപ്പെടുത്തിയത്. ബംഗാൾ സ്വദേശി സമാൻ ഹഖിനെയാണ് രക്ഷപ്പെടുത്തിയത്. മുന്നോട്ട് നീങ്ങിയ ട്രയിനിൽ ഓടികയറുമ്പോഴാണ് അപകടമുണ്ടായത്. ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽ ഡോറിൽ തൂങ്ങിക്കിടക്കുന്ന യുവാവുമായി ട്രെയിൻ 25 മീറ്റർ മുന്നോട്ടു പോയ ശേഷമാണ് ഇയാളെ രക്ഷിക്കാനായത്.



Post a Comment

Previous Post Next Post