പ്രമുഖ സിനിമാ നിര്‍മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു



തിരുവനന്തപുരം: പ്രമുഖ സിനിമാ നിര്‍മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. 85 വയസായിരുന്നു.തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് തുടങ്ങിയ ബാനറുകളില്‍ 62ഓളം സിനിമകള്‍ നിര്‍മിച്ചു.


1977ല്‍ റിലീസ് ചെയ്ത മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യനിര്‍മാണ സംരംഭം. അദ്ദേഹം നിര്‍മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിനെ നായകനായി എത്തിയ ആര്‍ട്ടിസ്റ്റ് ആണ് അവസാനം നിർമിച്ച ചിത്രം.

Post a Comment

Previous Post Next Post