ഡൽഹിയിലെ സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മരിച്ച വിദ്യാർത്ഥികളിൽ മലയാളിയും.


 ഡൽഹിയിലെ സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മരിച്ച വിദ്യാർത്ഥികളിൽ മലയാളിയും. എറണാകുളം സ്വദേശി നവീനാണ് മരിച്ചത്. ഡൽഹി ജെൻയുവിൽ ​ഗവേഷ വിദ്യാർത്ഥിയായിരുന്നു മരിച്ച നവീൻ ഡാൽവിൻ. മരിച്ച മറ്റു രണ്ടുപേർ യുപി, തെലങ്കാന സ്വദേശികളായ വിദ്യാർത്ഥിനികളാണെന്നും പൊലീസ് വ്യക്തമാക്കി.ഡല്‍ഹിയിലെ ഓൾഡ് രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യുപിഎസ് സി പരിശീലന കേന്ദ്രത്തിലാണ് വെള്ളംകയറിയത്. ഇതേത്തുടർന്ന് രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. അപകടസമയത്ത് 40 ഓളം വിദ്യാര്‍ത്ഥികളാണ് അക്കാദമിയുടെ ബേസ്മെന്റിലെ ലൈബ്രറിയിൽ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്മെന്റിൽ കുടുങ്ങിയ 14 ഓളം വിദ്യാര്‍ത്ഥികളെ പിന്നീട് ഫയര്‍ഫോഴ്സും എൻഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിപ്പെടുത്തി. കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Post a Comment

Previous Post Next Post