സാക്ഷിയുടെ 2024 ലെ സോഷ്യൽ പെർഫോമർ അവാർഡ് കരീം പന്നിത്തടം ഏറ്റുവാങ്ങി


 സാക്ഷിയുടെ 2024 ലെ സോഷ്യൽ പെർഫോമർ അവാർഡ് കരീം പന്നിത്തടം ഏറ്റുവാങ്ങി

 കോഴിക്കോട് ടൗൺഹാളിൽ സാക്ഷിസംഘടിപ്പിച്ച സർഗ്ഗോത്സവ വേദിയിൽ വെച്ച് 2024 ലെ സാക്ഷി സോഷ്യൽ പെർഫോമർ അവാർഡ് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ.യിൽ നിന്ന് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം പുരസ്കാരം ഏറ്റുവാങ്ങി.

പതിനായിരത്തിലധികം വേറിട്ട പരിപാടികൾ സംഘടിപ്പിച്ച ഇദ്ദേഹത്തിന് 154 അവാർഡുകൾ ഇതിനകം ലഭിച്ചിട്ടുണ്ട്. നിലവിൽ മുസ്ലിംലീഗ് ദേശീയ സമിതി അംഗവും, ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ അഖിലേന്ത്യ ഓർഗനൈസിംഗ് സെക്രട്ടറിയും,വേള്‍ഡ് മലയാളി ഫെഡറേഷൻ കേരള രക്ഷാധികാരിയും, വിവിധ ചെയർമാനുമാണ്. സാക്ഷി പ്രസിഡണ്ട് വിശ്വം തൃശ്ശൂരിന്റെ അധ്യക്ഷനായി

  സാക്ഷി സെക്രട്ടറി അനസ്ബി, രക്ഷാധികാരി ജാനമ്മ കുഞ്ഞുണ്ണി, ശബരിമല മുൻ മേൽശാന്തി ശംഭു നമ്പൂതിരി, എഴുത്തുകാരായ വള്ളത്തോൾ രവീന്ദ്രനാഥ്,എളവൂർ വിജയൻ, മുഹമ്മദ് പട്ടിക്കര, ഇന്ദിരാദേവി, ലളിത വിജയൻ, ജയാ റോയ്, ഷൈലജ സീന രാമവാര്യർ, സരിത മത്തായി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post