അജ്ഞാത ജീവി കൂടു തകർത്ത് 28 കോഴികളെ കൊന്നൊടുക്കി
കോഴിക്കൂട് തകർത്ത് 28 കോഴികളെ അജ്ഞാത ജീവി കൊന്നൊടുക്കി. എടപ്പാൾ അയിലക്കാട് മാട്ടേരി ആയിഷ മുസ്തഫയുടെ വീട്ടിലെ 10 കോഴിയേയും മങ്ങാട്ട് പറമ്പിൽ അബ്ദുറസാക്കിൻ്റെ വീട്ടിലെ 18 കോഴികളെയുമാണ് അജ്ഞാത ജീവി കൊന്നൊടുക്കിയത്. കോഴികളെ കൊന്ന് ചോര കുടിച്ച നിലയിലാണ്. കഴുത്തിന് മാത്രമേ പരിക്കൊള്ളു.


