ടിടിഇ ചമഞ്ഞ് ട്രെയിനിൽ പരി ശോധന നടത്തിയ യുവതി അറസ്റ്റിൽ. കൊല്ലം കാഞ്ഞവേലി മുതുക്കാട്ടിൽ റംല ത്ത് (42) ആണ് പിടിയിലായത്.


 കോട്ടയം: ടിടിഇ ചമഞ്ഞ് ട്രെയിനിൽ പരി ശോധന നടത്തിയ യുവതി അറസ്റ്റിൽ. കൊല്ലം കാഞ്ഞവേലി മുതുക്കാട്ടിൽ റംല ത്ത് (42) ആണ് പിടിയിലായത്.


വെള്ളിയാഴ്ച രാവിലെ തിരുവനന്തപുര ത്തുനിന്ന് പുറപ്പെട്ട രാജ്യറാണി എക്സ്പ്ര സിലായിരുന്നു സംഭവം. ട്രെയിൻ കൊല്ല ത്തെത്തിയപ്പോഴാണ് ഇവർ ടിടിഇയുടെ വേഷത്തിൽ പരിശോധന നടത്തുന്നത് ശ്ര ദ്ധയിൽപ്പെട്ടത്. ദക്ഷിണ റെയിൽവേയുടെ ടാഗോടുകൂടിയ ഐഡി കാർഡും ധരിച്ചി രുന്നു.


യഥാർഥ ടിടിഇ സംശയം തോന്നി ചോദി ച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ട്രെയിൻ കോട്ടയത്തെത്തിയപ്പോൾ റെയിൽവേ പോലീസാണ് ഇവരെ പിടികൂടിയത്.


ഹോം നഴ്സായി ജോലി ചെയ്യുകയാണെ ന്നും യാത്രാസൗകര്യത്തിനായാണ് ടിടിഇ വേഷം കെട്ടിയതെന്നുമാണ് ചോദ്യം ചെ യ്യലിൽ ഇവർ പോലീസിനോട് പറഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റി മാൻഡ് ചെയ്തു.

Post a Comment

Previous Post Next Post