വെള്ളറക്കാട് മനപ്പടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് കുന്നംകുളം നഗരസഭ കൗൺസിലർ ഉൾപ്പെടെ 5 പേർക്ക് പരിക്ക്

 

വെള്ളറക്കാട് മനപ്പടിയിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് കീഴൂർ സ്വദേശികളായ കുന്നംകുളം നഗരസഭ കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സനുമായ സജിനി പ്രേമൻ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു. പ്രേമൻ, പ്രനിയ, അദ്വിത്, ഓട്ടോറിക്ഷ ഡ്രൈവർ സനൂജ് എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. എരുമപ്പെട്ടി ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ വെള്ളറക്കാട് മനപ്പടിയിൽ വച്ച് പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട് മായുകയായിരുന്നു എന്ന് പറയുന്നു. അപകടത്തെ തുടർന്ന് പരിക്കേറ്റവരെ മരത്തംകോട് അൽ അമീൻ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻവശം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. എരുമപ്പെട്ടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post