കാണാതായ കടവല്ലൂർ സ്കൂളിലെ വിദ്യാർത്ഥിയെ കണ്ടെത്തി.


കാണാതായ കടവല്ലൂർ സ്കൂളിലെ വിദ്യാർത്ഥിയെ കണ്ടെത്തി.പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശിയും കടവല്ലൂർ ഗവ. സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയുമായ മുഹമ്മദ് അർഷാദിനെയാണ് (17) കണ്ടെത്തിയത്.

ഗോവയിൽ നിന്നാണ് അർഷാദിനെ കണ്ടെത്തിയത്. ഗോവ പോലീസിന്റെ കസ്റ്റഡിയിലുള്ള അർഷാദിനെ ഏറ്റുവാങ്ങുന്നതിനായി കുന്നംകുളം പോലീസ് ഗോവയിലേക്ക് പുറപ്പെട്ടു.

വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതലാണ് അർഷാദിനെ കാണാതായത്.

Post a Comment

Previous Post Next Post