എംടിഎം കോളേജ് അംഗീകാരത്തിന്റെ നിറവിൽ
വെളിയങ്കോട്: എംടിഎം കോളേജിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം, നാക് സംഘത്തിന്റെ സന്ദർശനം പൂർത്തിയായതിനെ തുടർന്ന് കോളേജിന്റെ അഞ്ചുവർഷത്തെ പ്രവർത്തന മികവ് വിലയിരുത്തിയാണ് ബി ഡബിൾ പ്ലസ് എന്ന ഗ്രേഡ് ലഭിച്ചത്. വിജയ് കുമാർ ശ്രോത്യ ചെയർമാനും ദേബർഷി പ്രസാദ് നാഥ്, മൊഹ്‌സിൻ ബാബു ജി.എൻ എന്നീ അംഗങ്ങളും അടങ്ങിയ നാക് പരിശോധന സംഘത്തിന്റെ സമഗ്രമായ പരിശോധനക്ക് ശേഷമാണ് അംഗീകാരത്തിന് അർഹത നേടിയത്. ഗ്രാമീണ അന്തരീക്ഷത്തിൽ ഇത്ര മികച്ചരീതിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കോളേജ് ഒരുക്കിയ മാനേജ്‌മെന്റിനെയും, മികച്ച പഠന സൗകര്യങ്ങളും അധ്യാപനവും കലാ സാംസ്കാരിക പ്രവർത്തനങ്ങളും നടത്തുന്ന അധ്യാപകരെയും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്ന വിദ്യാർത്ഥികളെയും സംഘം അഭിനന്ദിച്ചു. വെളിയങ്കോട് മാറഞ്ചേരി പെരുമ്പടപ്പ് പഞ്ചായത്തുകളിലേയും തൃശൂര് ജില്ലയിലെ ചാവക്കാട് വരെയുള്ള തീരദേശതുള്ളവർക്കും പഠിക്കാൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള ഏറ്റവും അടുത്തുള്ള സൗകര്യപ്രദമായ എംടിഎം കോളേജിന് നാക് ബി ഡബിൾ പ്ലസ് കൂടി ലഭിച്ചതോടെ ഈ പ്രദേശത്തുള്ളവർ ഏറെ ആവേശത്തിലാണ്. എംടിഎം ട്രസ്റ്റ് ചെയർമാൻ ഡോ വികെ അബ്ദുൽ അസീസ്, സെക്രട്ടറി പ്രൊഫ: ഹവ്വാഹുമ്മ, ട്രസ്റ്റ് അംഗങ്ങളായ ഡോ:ഷഹീർ നെടുവഞ്ചേരി, സൗദാബി, മുൻ പ്രിൻസിപ്പൽ അബ്ദുൽ ഹമീദ്, പ്രിൻസിപ്പൽ ജോൺ ജോസഫ്, ഐ ക്യു എ സി കോർഡിനേറ്റർ സിഎം സുലൈഖ തുടങ്ങിയവർ നേതൃത്വം നൽകി.


