ചാലിശേരി ടൗൺ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം സമാപിച്ചു. കെ.ജി സണ്ണിയെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു


കെ.ഇ ജോബ് നഗറിൽ നടന്ന ബ്രാഞ്ച് സമ്മേളനം സി പി ഐ എം തൃത്താല ഏരിയ കമ്മിറ്റിയംഗം സിപി റസാക്ക് ഉദ്ഘാടനം ചെയ്തു


മുൻ ബ്രാഞ്ച് സെക്രട്ടറി കെ പി അപ്പുണ്ണി പതാക ഉയർത്തി 


ബാബു പിജോർജ് അധ്യക്ഷത വഹിച്ചു ഷാജിമോൾ , ഷാജൻ എന്നിവർ അനുശോചന പ്രമേയവും , രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു 


 പുതിയ ബ്രാഞ്ച് സെക്രട്ടറിയായി കെ.ജി സണ്ണിയെ തിരഞ്ഞെടുത്തു

ചാലിശേരി അങ്ങാടി പാലക്കൽ കൊള്ളന്നൂർ ജോർജ് - ലില്ലി ദമ്പതിമാരുടെ മൂത്ത മകനാണ്. സ്കൂൾ പഠനകാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിലും യുവജന സംഘടനയിലും സജീവ പ്രവർത്തകനായി.ദീർഘകാലമായി ഇടതുപക്ഷ പ്രസ്ഥാനവുമായി പ്രവർത്തിക്കുന്നു. നിലവിൽ പത്ര ദൃശ്യ ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെ.എം.പി.യു.) പാലക്കാട് ജില്ലാ പ്രസിഡൻ്റ് , കേരള വ്യാപരി വ്യവസായ സമിതി എക്സ്ക്യൂട്ടീവ് അംഗം , ഗ്രാമീണ വായനശാല എക്സ്ക്യൂട്ടീവ് അംഗം , യാക്കോബായ സുറിയാനി പള്ളി മാനേജിംഗ് കമ്മിറ്റിയംഗം എന്ന നിലകളിൽ പ്രവർത്തിക്കുന്നു

Post a Comment

Previous Post Next Post