തൊഴിയൂരില്‍ കാല്‍നടയാത്രക്കാരനെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

 

തൊഴിയൂരില്‍ കാല്‍നടയാത്രക്കാരനെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക് . തൊഴിയൂര്‍ മാളിയേക്കല്‍പ്പടി സെന്ററില്‍ ഞായറാഴ്ച്ച കാലത്താണ് ഇലക്ട്രിക് സ്‌കൂട്ടര്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചത്. കാല്‍നടയാത്രക്കാരന്‍ തൊഴിയൂര്‍ സ്വദേശി രാംപറമ്പില്‍ വീട്ടില്‍ മൊയ്തുട്ടി (69) സ്‌കൂട്ടര്‍ യാത്രക്കാരി പുന്നയൂര്‍ കുരഞ്ഞിയൂര്‍ സ്വദേശിനി മച്ചിങ്ങല്‍ വീട്ടില്‍ അഞ്ജലി(27), എന്നിവര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. രണ്ടു പേരെയും വൈലത്തൂര്‍ ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post