ഇന്ന് രാത്രി പട്ടാമ്പി പാലത്തിലൂടെയുളള വാഹന ഗതാഗതത്തിന് നിരോധനം


പട്ടാമ്പി: കോസ്‌വേയുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തുന്നതിനാൽ ചൊവ്വാഴ്‌ച രാത്രി 10 മണി മുതൽ ബുധനാഴ്ച്ച രാവിലെ ആറുമണി വരെ പാലത്തിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഗുരുവായൂരിൽ നിന്നും പാലക്കാട്ടേക്ക് പോകേണ്ട വാഹനങ്ങൾ കൂട്ടുപാത - ചെറുതുരുത്തി- ഷോർണൂർ-കുളപ്പുള്ളി വഴിയും പെരിന്തൽമണ്ണയിൽ നിന്നും തൃത്താലയിലേക്കുള്ള വാഹനങ്ങൾ പെരിന്തൽമണ്ണ-കൊപ്പം-വെള്ളിയാങ്കല്ല് വഴിയും തിരിച്ചു പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Post a Comment

Previous Post Next Post