ചാലിശേരിജി.സി.സി. അക്കാദമി
ജേഴ്സി പ്രകാശനം ചെയ്തു.
ചാലിശേരി ജി.സി.സി. ആർ്ടസ് ആൻ്റ് സ്പോർടസ് ക്ലബ്ബിൻ്റെ നേതൃത്യത്തിൽ നടത്തുന്ന ജി.സി.സി അക്കാദമി പുതിയ ബാച്ചിലെ താരങ്ങൾക്കുള്ള ജേഴ്സികളുടെ പ്രകാശനം നടന്നു.
ക്ലബ്ബ് ഹൗസിൽ നടന്ന ചടങ്ങ് രക്ഷാധികാരി ബാബു നാസർ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡൻ്റ് റോബർട്ട് തമ്പി അധ്യഷനായി.
പുതിയ ബാച്ചിലെ താരങ്ങൾക്കുള്ള ജേഴ്സി പ്രകാശനം ശശി കരിപ്പാലി , ശ്രീജിത്ത് പടിഞ്ഞാറെ മുക്ക് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
അക്കാദമിയിലെ ഏഴ് പേർക്ക് പാലക്കാട് ജില്ല സ്കൂൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ യോഗം സന്തോഷം അറിയിച്ചു.
നിരവധി രക്ഷിതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
ക്ലബ്ബ് രക്ഷാധികാരി വിനു , ക്ലബ്ബ് സെക്രട്ടറി എം.എം. ഇക്ബാൽ , ആദ്യകാല താരം തമ്പി അരിമ്പൂർ , എക്സ്ക്യൂട്ടീവ് അംഗങ്ങളായ ഉമ്മർ , ബാബു പി ജോർജ് , ഷാജഹാൻ നാലകത്ത് , ബോബൻ സി പോൾ , ജിജു ജെക്കബ് , കോച്ചുമാരായ റംഷാദ് , നിഖിൽ എന്നിവർ സംസാരിച്ചു. നൗഷാദ് മുക്കുട്ട സ്വാഗതവും , ട്രഷറർ ടി.എം ബഷീർ നന്ദിയും പറഞ്ഞു.


