തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ്റ്റോപ്പിന് സമിപം സൈക്കിളും, ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രികന്‍ കാവീട് സ്വദേശി ഏറത്ത് വീട്ടില്‍ സുരേഷ് മകന്‍ അക്ഷയ് (22) , സൈക്കിള്‍ യാത്രികന്‍ തൊഴിയുര്‍ സ്വദേശി രാജു
എന്നിവരാണ് മരിച്ചത്. ഗുരുവായുര്‍ ഭാഗത്ത് നിന്ന് വന്ന ബൈക്ക് , അഞ്ഞൂര്‍ റോഡ് ഭാഗത്ത് നിന്ന് വന്ന സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന കാട്ടാകാമ്പാല്‍ സ്വദേശി കീലശരി പറമ്പില്‍ സത്യന്‍ മകന്‍ നിരഞ്ചനെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും റോയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുവായൂർ പോലീസ് സംഭവ സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.


