കൊപ്പം ആമയൂരിൽ കെ.എസ്.ആർ.ടി.ബസ്സ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു.

 

കൊപ്പം ആമയൂരിൽ കെ.എസ്.ആർ.ടി.ബസ്സ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ആമയൂർ കമ്പനി പറമ്പിൽ കുഞ്ഞനാണ്(65) മരിച്ചത്. ഇന്ന് രാവിലെ പ്രഭാത സവാരിക്കിടെ 

പട്ടാമ്പി പുലാമന്തോൾ പാതയിലെ ആമയൂരിൽ വെച്ചായിരുന്നു അപകടം. പെരിന്തൽമണ്ണയിൽനിന്നും പത്തനം തിട്ടയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി.ബസ്സാണ് ഇടിച്ചത്. അപകടത്തെ തുടർന്ന് നാട്ടുകാർ ചേർന്ന് കുഞ്ഞനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊപ്പം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post