പട്ടാമ്പി പാലത്തിൽ ഗതാഗതം നിരോധിക്കും

 പട്ടാമ്പി കോസ്‌വേയുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തുന്നതിനാൽ ചൊവ്വാഴ്‌ച രാത്രി 10 മണി മുതൽ ബുധനാഴ്ച്ച രാവിലെ ആറുമണി വരെ പാലത്തിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഗുരുവായൂരിൽ നിന്നും പാലക്കാട്ടേക്ക് പോകേണ്ട വാഹനങ്ങൾ കൂട്ടുപാത - ചെറുതുരുത്തി- ഷോർണൂർ-കുളപ്പുള്ളി വഴിയും പെരിന്തൽമണ്ണയിൽ നിന്നും തൃത്താലയിലേക്കുള്ള വാഹനങ്ങൾ പെരിന്തൽമണ്ണ-കൊപ്പം-വെള്ളിയാങ്കല്ല് വഴിയും തിരിച്ചു പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Post a Comment

Previous Post Next Post