നരണിപ്പുഴയിൽ ഓണക്കോടികൾ വിതരണം നടത്തി.

 

സിപിഐഎം നരണിപ്പുഴബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഹരിത കർമ്മ സേന അംഗങ്ങൾക്കും ആശ വർക്കർമാർക്കും ഓണക്കോടി വിതരണം ചെയ്തു നരണിപ്പുഴ യുവചേതന സാംസ്കാരിക വേദിയിൽ വെച്ച് നടത്തിയ ഓണക്കോടികളുടെ വിതരണ ഉദ്ഘാടനത്തിൽ സിപിഐഎം നരണിപ്പുഴ ബ്രാഞ്ച് സെക്രട്ടറി മനോജ് പി പി സ്വാഗതം പറഞ്ഞ പരിപാടിയിൽ സിപിഐഎം നന്നം മുക്ക്ലോക്കൽ കമ്മിറ്റി അംഗം വത്സലൻ കെ പി അധ്യക്ഷത വഹിച്ചു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ദീൻ ഓണക്കോടി വിതരണ ഉദ്ഘാടനം നിർവഹിച്ചു.യോഗത്തിൽബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ സൈഫുദ്ദീൻ,സീന ഷറഫുദ്ദീൻ,ഷാജി, രജീഷ് ബാബു,വിപിൻ,സെഫിതുടങ്ങിയവർ നേതൃത്വം നൽകി.പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും നാട്ടുകാരുംപരിപാടിയിൽ സന്നിഹിതരായിരുന്നു യുവചേതന സാംസ്കാരിക വേദി പ്രസിഡണ്ട് ശ്രീജ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.50 പരം പേർക്കാണ് ഓണക്കോടി വിതരണം നടത്തിയത്.

Post a Comment

Previous Post Next Post