മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പതിനഞ്ചാമത്തെ മേലധ്യക്ഷനായിരുന്ന അഭിവന്ദ്യ ആലത്തൂര് പനക്കൽ ജോസഫ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ 10-മത് ഓർമ്മപ്പെരുന്നാൾ സഭാ ആസ്ഥാനമായ തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക ദൈവാലയത്തിൽ ആചരിച്ചു. സഭാ പരമാധ്യക്ഷൻ അഭിവന്ദ്യ സിറിൽ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് വിശുദ്ധ കുർബ്ബാന അർപ്പിച്ചു. തുടർന്ന് തിരുമേനിയുടെ കബറിങ്കൽ ധൂപപ്രാർത്ഥനയും മധ്യസ്ഥപ്രാർത്ഥനയും ശ്ലൈഹീക വാഴ്‌വും നേർച്ചയും ഉണ്ടായിരുന്നു. സഭയിലെ വൈദീകർ ശുശ്രൂഷകളിൽ സന്നിഹിതരായിരുന്നു. തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക കമ്മിറ്റി ഓർമ്മപ്പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.


