ജി.എച്ച് എസ് എസ് കടവല്ലൂരിലെ NSS കുട്ടികളുടെ നേതൃത്വത്തിൽ കടവല്ലൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ആശരണരായ വയോജനങ്ങൾക്ക് ഓണക്കോടി നൽകി.


 ജി.എച്ച് എസ് എസ് കടവല്ലൂരിലെ NSS കുട്ടികളുടെ നേതൃത്വത്തിൽ കടവല്ലൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ആശരണരായ വയോജനങ്ങൾക്ക് ഓണക്കോടി നൽകി. ബഹു. കടവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഐ രാജേന്ദ്രൻ സുലോചന ച്ചേച്ചിക്ക് ഓണക്കോടി നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീമതി വൃന്ദ കെ.വി. PTA വൈസ് പ്രസിഡണ്ട് ശ്രീ. സുധീപ് വി.സി, അംഗനവാടി വർക്കർ ശ്രീമതി ബിന്ദു.എ.പി. വാർഡ് മെമ്പർ ശ്രീ നിഷിൽ കുമാർ പ്രോഗ്രാം ഓഫീസർ ജയറാം സന്തോഷ് വളണ്ടിയർമാരായ കൃഷ്ണപ്രിയ വി.ആർ, ആതിര.വി.ആർ, ആരതി എ.എസ്, ശ്രീനന്ദ പി.ആർ അൽ മാസ് ഫാത്തിമ കെ.എം., ആദർശ് പി.ആർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ചെണ്ടുമല്ലിപ്പൂക്കൾ വിറ്റും, പുസ്തകം വിറ്റും, അധ്യാപകരും രക്ഷിതാക്കളും സഹായിച്ച പൈസ കൊണ്ടാണ് കുട്ടികൾ ഈ പരിപാടി സംഘടിപ്പിച്ചത്.

Post a Comment

Previous Post Next Post