അന്തരീക്ഷ മലിനീക രണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദീപാവലി ആഘോഷങ്ങളിൽ നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതി കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാ ധനാലയങ്ങൾ, തുടങ്ങിയവയുടെ 100 മീ റ്റർ ചുറ്റളവിനുള്ളിൽ പടക്കങ്ങൾ പൊട്ടി ക്കാൻ പാടില്ലെന്ന ഉത്തരവ് സർക്കാർ പുറത്തിറക്കി.


 തിരുവനന്തപുരം: അന്തരീക്ഷ മലിനീക രണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദീപാവലി ആഘോഷങ്ങളിൽ നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതി കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാ ധനാലയങ്ങൾ, തുടങ്ങിയവയുടെ 100 മീ റ്റർ ചുറ്റളവിനുള്ളിൽ പടക്കങ്ങൾ പൊട്ടി ക്കാൻ പാടില്ലെന്ന ഉത്തരവ് സർക്കാർ പുറത്തിറക്കി. സുപ്രീം കോടതി ഉത്തര വും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശവും കണക്കിലെ ടുത്ത് ഹരിതപടക്കങ്ങൾ മാത്രമേ സം സ്ഥാനത്ത് വിൽക്കാനും ഉപയോഗിക്കാ നും പാടുള്ളൂ എന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.


ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ട് മുതൽ 10 വരെ യും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങ ളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെയുമാക്കി നിയന്ത്രിച്ച് സംസ്ഥാന സർക്കാർ മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചി രുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെയും സംസ്ഥാന മലിനീക രണ നിയന്ത്രണ ബോർഡിൻറെ നിർദേ ശത്തിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ്.

Post a Comment

Previous Post Next Post