ആശങ്കകള്‍ മാറി, വിമാനം തിരിച്ചിറക്കി, 141 യാത്രക്കാര്‍ സുരക്ഷിതര്‍


 ചെന്നൈ: സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ വിമാനം രണ്ടര മണിക്കൂറിന് ശേഷം തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കി. ട്രിച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം ആണ് തിരിച്ചിറക്കിയത്. നിറച്ച ഇന്ധനം കുറക്കാനാണ് രണ്ടര മണിക്കൂര്‍ നേരം ആകാശത്ത് വട്ടമിട്ട് പറന്നത്.


വൈകുന്നേരം 5.40 ന് ഷാര്‍ജയിലേയ്ക്ക് പറക്കാനിരുന്ന വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കാന്‍ കഴിയാതെ രണ്ടര മണിക്കൂര്‍ സമയം ആകാശത്ത് വട്ടമിട്ട് പറന്നത്.

Post a Comment

Previous Post Next Post