ഒക്ടോ.2 ഗാന്ധി ജയന്തി ദിനത്തിൽ ജി.എച്ച് എസ് എസ് കടവല്ലൂരിലെ NSS വളണ്ടിയേഴ്സ് കടവല്ലൂർ പൊതു ആരോഗ്യ കേന്ദ്രം, കല്ലുംപുറം സെന്റർ, സ്കൂൾ കാമ്പസ് തുടങ്ങിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പ്രിൻസിപ്പാൾ ശ്രീമതി വൃന്ദ കെ.വി ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ശ്രീ. മോഹനൻ വി.കെ. Exe കമ്മറ്റിയംഗം ശ്രീ റഫീക്ക്, തുടങ്ങിയവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.കുട്ടികൾ 3 ഗ്രൂപ്പായി തിരിയുകയും വിവിധ സ്ഥലങ്ങളിൽ പോയി വൃത്തിയാക്കുകയും ചെയ്തു. കുട്ടികളുടെ കൂടെ ശുചീകരണ പ്രവർത്തനങ്ങളിൽ തൊഴിലുറപ്പു തൊഴിലാളികളും, നാട്ടുകാരും പങ്കെടുത്തത് പരിപാടിക്ക് ആവേശം നൽകി. കുട്ടികൾക്ക് ജ്യൂസും, വെള്ളവും, പഴവും, ബിസ്കറ്റും കൊണ്ട് വാർഡ് മെമ്പർ ശ്രീ നാസറും എത്തിയത് കൂടുതൽ പ്രചോദനമായി. അധ്യാപികമാരായ ശ്രീമതി സരിത ഗോപാൽ, ഷoന, പ്രോഗ്രാം ഓഫീസർ ജയറാം സന്തോഷ്, വളണ്ടിയർമാരായ അഭിരാമി അനിലൻ,അഭിജിത്ത് കെ.വി, രാജകൃഷ്ണ, അൽ മാസ് ഫാത്തിമ, ആദർശ് പി.ആർ, ഗായത്രി ബാബു കെ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.