പെരുമ്പിലാവ്:അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 300 പേർ ഉൾപ്പെടുന്ന നാച്ചർ ക്ലബ്ബിൻ്റെ ഭാഗമായി ആരോഗ്യകരമായ ഭക്ഷണ രീതി എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ . ക്ലാസെടുത്തു. അനാരോഗ്യകരമായ ഭക്ഷണ രീതി പിൻ തുടരുന്ന യുവജനങ്ങൾക്കിടയിൽ
ആരോഗ്യത്തെ പ്രധാനം ചെയ്യുന്ന ഭക്ഷണ രീതി പിൻതുടരുക എന്ന ലക്ഷ്യത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി പ്രകൃതി സംരക്ഷണ സംഘം നടത്തി വരുന്ന ആരോഗ്യകരമായ ഭക്ഷണ രീതി ശീലമാക്കാം എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ബോധവത്കരണ ക്ലാസ് .
ജങ്ക് ഫുഡ് പോലെയുളള ഭക്ഷണം ഒഴിവാക്കുന്നതിനു പ്രേരണ നൽകുകയും..
ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ഏഴ് ഭക്ഷണ പദാർത്ഥങ്ങൾ ഏതെല്ലാമാണെന്നും, അത്തരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ നിർബന്ധമായി ഒഴിവാക്കണമെന്നും
ആരോഗ്യകരമായ ജീവിതത്തിന് പാലിക്കേണ്ട ദിനചര്യകൾ എന്തൊക്കെയും
ഒന്നര മണിക്കൂർ നീണ്ടുനിന്ന ക്ലാസ്സിൽ കുട്ടികളെ ഓർമ്മിപ്പിച്ചു...
നാച്ചർ ക്ലബ് ഇൻ ചാർജ്ജ് റെജി എ.ബി അദ്ധ്യക്ഷത വഹിച്ച ചടങ്ങുകളുടെ ഉദ്ഘാടനം ജൂനിയർ പ്രിൻസിപ്പാൾ മാരായ സാജിത റസാക്ക്, രവ്യ കെ ആർ തുടങ്ങിയവർ ചേർന്ന് നിർവ്വഹിച്ചു.
ചടങ്ങിൽ അസിസ്റ്റൻ്റ് ജൂനിയർ നെമീറ കെ.വി , അധ്യാപകരായ ' ടിൻ്റു , സഫ്ന 'ജംഷീദ, സാലിഹ ധനലക്ഷ്മി ,ഫസീല , ഹുദ , നിഷ തോമസ്.. തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ക്ലബിലെ അംഗങ്ങളെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ തരം തിരിച്ചതിനു ശേഷം ഓരോ ടീം അംഗങ്ങൾക്കും വിഷയത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ വിജയികളായ ഒന്നും രണ്ടും മൂന്നും സമ്മാനാർഹർക്ക് ഫല വൃക്ഷ തൈ വിതരണം ചെയ്തു.


