ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാരം വരവായി 6.84 കോടി രൂപ



ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരമെണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 6,84,37,887 രൂപ. കൂടാതെ 2 കിലോ 826ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണവും 24കിലോ 20ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 128 നോട്ടുകളും ആയിരം രൂപയുടെ 41 നോട്ടുകളും അഞ്ഞൂറിൻ്റെ 96 നോട്ടുകളും ഇത്തവണ ലഭിച്ചിട്ടുണ്ട്. യു.ബി.ഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ക്ഷേത്രംകിഴക്കേ നടയിലെ ഇ-ഭണ്ഡാരം വഴി 2,75,150രൂപയും പടിഞ്ഞാറെ നടയിലെ ഇ-ഭണ്ഡാരം വഴി 60,432 രൂപയും ലഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post