തൃത്താല ഞാങ്ങാട്ടിരിയിൽ ഇരുപതുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.

 

തൃത്താല ഞാങ്ങാട്ടിരിയിൽ ഇരുപതുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഞാങ്ങാട്ടിരി സ്‌കൂൾ റോഡിന് സമീപത്തെ ചീക്രത്ത് നൂറുദ്ദീൻ്റെ മകൻ ഷറഫുദ്ധീൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ഷറഫുദ്ദീനെ കണ്ടെത്തുന്നത്. മൃതദ്ദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പട്ടാമ്പി ലിമന്റ് കോളേജിലെ ബിരുദ വിദ്യാർഥി ആയിരുന്നു.


(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 04712552056

Post a Comment

Previous Post Next Post