കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വർഷത്തിൽ തുലാമാസത്തിലെ മുപ്പെട്ടു ശനിയാഴ്ച നടത്തുന്ന ഏകദശാരുദ്രം ചടങ്ങുകൾ ഭക്തി നിർഭരമായി.

 

കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വർഷത്തിൽ തുലാമാസത്തിലെ മുപ്പെട്ടു ശനിയാഴ്ച നടത്തുന്ന ഏകദശാരുദ്രം ചടങ്ങുകൾ ഭക്തി നിർഭരമായി.... ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് ശശിധരൻ നമ്പൂതിരി, ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരൻ നമ്പൂതിരി,ബ്രഹ്മശ്രീ ആമല്ലൂർ നാരായണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.ഏകദശാരുദ്രത്തിലെ ഏറ്റവും വിശേഷപ്പെട്ട ചടങ്ങായ വസോർധാരയ്ക്കു ശേഷം അഭിഷേകവും നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡണ്ട് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, ട്രഷറർ ഭാസ്കര കുറുപ്പ് തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post