വട്ടംകുളത്ത് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു’ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം


 എടപ്പാൾ:വട്ടംകുളത്ത് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. വട്ടംകുളം പോട്ടൂർ സ്വദേശി കുറുങ്ങാട്ട് നാരായണന്റെ മകൻ 43 വയസുള്ള പ്രജീഷ് ആണ് മരിച്ചത്.ബുധനാഴ്‌ച കാലത്ത് 11 മണിയോടെ വട്ടംകുളത്ത് വച്ചാണ് പ്രജീഷ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞത്.തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം ഓട്ടോയുടെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ പ്രജീഷിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് കൊടുക്കും

Post a Comment

Previous Post Next Post