സ്വാതന്ത്രസമര സേനാനിയും മുൻ എംഎൽഎയുമായിരുന്ന ഇ.പി ഗോപാലന്റെ ഇരുപത്തിമൂന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന അനുസ്മരണ സമ്മേളനം നവംബർ ഒന്നിന്
കൊപ്പം അരുണയിൽ ഇ പിയുടെ മാവിൻ ചുവട്ടിൽ നടക്കും
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി ഞായറാഴ്ച മണ്ണേങ്ങാട് എ യു പി സ്കൂളിൽ വെച്ച് എൽ പി ,യു പി ,ഹൈസ്കൂൾ , ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്ക് ചിത്രരചന പ്രസംഗം ,വയലാറിൻറെ കവിതകൾ ,ജനറൽ പ്രശ്നോത്തരി എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു..


