വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി ആക്രമിച്ച് കൊന്നു.


 തമിഴ്നാട് വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി ആക്രമിച്ച് കൊന്നു. ജാർഖണ്ഡ് സ്വദേശി അയിനൂർ അൻസാരിയുടെ മകൾ അപ്‌സര ഖാത്തൂരാണ് (4)മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വീട്ടിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ പുലി വന്ന് കുട്ടിയെ കടിച്ചെടുത്തു കൊണ്ടു പോവുകയായിരുന്നു. പുലി കുട്ടിയെ കൊണ്ടുപോകുന്നത് കണ്ട സമീപ വാസികൾ പാട്ടയും മറ്റും കൊട്ടി ബഹളം വെച്ചപ്പോൾ കുട്ടിയെ ഉപേക്ഷിച്ച് പുലി തിരിച്ചുപോയെങ്കിലും കുട്ടി ചോരവാർന്ന് മരണപ്പെട്ടിരുന്നു.


കുട്ടിയുടെ മൃതദേഹം വാൽപ്പാറ ഗവൺമെന്റ്റ് ആശുപത്രിയിലാണ്. കേരള-തമിഴ്നാട് അതിർത്തിയിലെ വാൽപ്പാറ ഊശി മലയിലെ തേയില തോട്ടത്തിലാണ് സംഭവം. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലായത്തിൽ നിന്നാണ് കുട്ടിയെ പുലിയെടുത്തു കൊണ്ടു പോയത്. പുലിയുടെ ശല്യമുള്ള പ്രദേശമാണിവിടമെന്നാണ് റിപ്പോർട്ടുകൾ

Post a Comment

Previous Post Next Post