അഖിലേന്ത്യാ തലത്തിൽ 100 പട്ടികജാതി കർഷകർക്കായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അതിൽ 70 പേരും കേരളത്തിൽ നിന്നുള്ളവരാണ്. കോട്ടയം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഈ 70 കർഷകരിലൂടെ കിഴങ്ങുവിളയുടെ വികസനം മുടക്കമില്ലാതെ തുടരാനും സംസ്ഥാനത്ത് സാധ്യമായ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാനും കഴിയണമെന്ന് മന്ത്രി പറഞ്ഞു.
കിഴങ്ങ് ഉല്പാദനത്തിൽ മാത്രം കേന്ദ്രീകരിക്കരുത്. മൂല്യവർധിത യൂണിറ്റുകളും വിപുലീകരിക്കാനാവണം. വൈവിധ്യവൽക്കരണവും വിപണിയും മുന്നോട്ടുകൊണ്ടു പോകാനായാൽ ഈ രംഗത്തേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കർഷർക്ക് ഉല്പാദനോപാധികളുടെ വിതരണവും മന്ത്രി നിർവഹിച്ചു. ഒല്ലൂക്കര ബ്ലോക്കിലെ കർഷകരാണ് ഏറ്റുവാങ്ങിയത്.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി അധ്യക്ഷതവഹിച്ചു. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.


