തലശ്ശേരി മൂളിയിൽനടയിലെ കോടിയേരിയുടെ വീട്ടിൽ ഒരുക്കിയ കോടിയേരിയുടെ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാഛാദനം ചെയ്തു.


 തലശ്ശേരി മൂളിയിൽനടയിലെ കോടിയേരിയുടെ വീട്ടിൽ ഒരുക്കിയ കോടിയേരിയുടെ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാഛാദനം ചെയ്തു. പ്രശസ്ത ശിൽപ്പി മനോജ് കുമാറാണ് പ്രതിമ നിർമ്മിച്ചത്. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ,കേന്ദ്ര കമ്മറ്റിയംഗം കെ കെ ശൈലജ ടീച്ചർ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സ്പീക്കർ എ എൻ ഷംസീർ,സംസ്ഥാന സമിതി അംഗങ്ങളായ പി ജയരാജൻ, പി ശശി, ടി വി രാജേഷ്, എൻ ചന്ദ്രൻ, പനോളി വത്സൻ, വി ശിവദാസൻ എംപി കഥാകൃത്ത് ടി പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു. അനാഛാദനത്തിന് ശേഷം സി പി ഐ എം നേതാക്കളും പ്രവർത്തകരും പൂഷ്പാർച്ചന നടത്തി.

Post a Comment

Previous Post Next Post