ഹൃദയാഘാതം;ബസ് കണ്ടക്ടറായ യുവാവ് മരിച്ചു. മരത്തംകോട് കിടങ്ങൂർ കുഴിപ്പറമ്പിൽ ഷൈജുവാണ് മരിച്ചത്.


 ഹൃദയാഘാതത്താൽ ബസ് കണ്ടക്ടറായ യുവാവ് മരിച്ചു. മരത്തംകോട് കിടങ്ങൂർ പിഎസ്‌പി നഗറിൽ കുഴിപ്പറമ്പിൽ പരേതനായ കുമാരൻ മകൻ ഷൈജൂ (48) ആണ് മരിച്ചത്.ഇന്ന് രാവിലെ വീട്ടിൽ വെച്ചാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുന്നംകുളം- വടക്കാഞ്ചേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന ടി.വി.എസ് ബസിലെ കണ്ടക്ടറാണ്. സംസ്ക്കാരം നാളെ രാവിലെ 8 ന് നടക്കും. മാതാവ്: കുഞ്ഞുമോൾ, ഭാര്യ: ഷാമിനി.


മക്കൾ: കീഷൻ കുമാർ, കൃതിക

Post a Comment

Previous Post Next Post