മലബാർ സ്വതന്ത്ര സുറിയാനി സഭ ചാലിശ്ശേരി സെന്റ് ഔഗാൻസ് പള്ളി പെരുന്നാളിന് കൊടിയേറി

 


മലബാർ സ്വതന്ത്ര സുറിയാനി സഭ ചാലിശ്ശേരി സെന്റ്റ് ഔഗാൻസ്  പള്ളി പെരുന്നാളിന് വികാരി ഫാദർ പ്രിൻസ് ഐ കോലാടി കൊടിയേറ്റി .പെരുന്നാൾ കൊടി കയറ്റത്തിന് വനിതാ സമാജം പലഹാര സ്റ്റാളും ഉണ്ടായിരുന്നു. നവംബർ 5,6 ചൊവ്വ ബുധൻ ദിവസങ്ങളിലാണ്പെരുന്നാൾ ആഘോഷം. പെരുന്നാൾ ശുശ്രൂഷകൾക്ക് സഭാ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും നവംബർ അഞ്ചാം തീയ്യതി വൈകിട്ട് 6 :30 ന് സന്ധ്യാ നമസ്കാരം തുടർന്ന് അങ്ങാടി ചുറ്റി റാസ. ആറാം തിയതി രാവിലെ 8 മണിക്ക് വി കുർബാനയും ഉമ്‌ടാകും. വൈകീട്ട് വിവിധ കമ്മറ്റിക്കാരുടെ വാദ്യമേള ആഘോഷങ്ങളും നടക്കും. തുടർന്ന് പൊതുസദ്യയും ഉണ്ടായിരിക്കും. വികാരി ഫാദർ പ്രിൻസ് ഐ കോലാടി സെക്രട്ടറി രാജു എം വി ട്രഷറർ ബോബൻ പോൾ സി എന്നിവരുടെ അടങ്ങുന്ന ഇടവക കമ്മറ്റി നേതൃത്വം നൽകും.

Post a Comment

Previous Post Next Post