ശ്രീകാര്യം സിഇടി എൻജിനീയറിങ് കോളജിലെ കാന്റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. സംഭവത്തെത്തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ കാന്റീൻ പൂട്ടിച്ചു.


 തിരുവനന്തപുരം ശ്രീകാര്യം സിഇടി എൻജിനീയറിങ് കോളജിലെ കാന്റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. സംഭവത്തെത്തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ കാന്റീൻ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധനയിൽ പിഴ ഈടാക്കി താത്കാലികമായി കാന്റീൻ അടപ്പിച്ചു. കാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിന് ശേഷം മാത്രമേ കാന്റീൻ തുറക്കാൻ അനുവദിക്കുകയുള്ളൂവെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.

Post a Comment

Previous Post Next Post