കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ്സിൽ വച്ച് കപ്പലണ്ടി വിൽപ്പനക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്ക്


 കുന്നംകുളം : കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ്സിൽ വച്ച് കപ്പലണ്ടി വിൽപ്പനക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മരത്തംകോട് സ്വദേശി മണി (57 )ക്കാണ് പരിക്കേറ്റത്. മണിയെ മർദ്ദിച്ച് ബസ്സിൽ നിന്നും തള്ളിയിട്ട ഹക്കീം എന്നയാൾ ഒളിവിലാണ്. രണ്ടുപേരുംകൂടി വിൽപ്പനയ്ക്കായി ഒരു ബസ്സിൽ കയറിയപ്പോൾ തമ്മിൽ തർക്കം ഉണ്ടാകുകയും മർദ്ദിക്കുകയും ആയിരുന്നു. ബസ്സിൽ നിന്നും തള്ളിയിട്ടതിനെത്തുടർന്ന് മണിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് പോലീസിൻ്റെ കുറവ് മൂലമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നത്. ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.

Post a Comment

Previous Post Next Post