മത പഠന ശാലകളെ തകർക്കാനുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നീക്കത്തിന് എതിരെ കുമരനല്ലൂരിൽ കപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. വിവിധ മുസ്ലിം മതസംഘടനകളുടെ പ്രതിനിധികൾ സംഗമത്തിൽ പങ്കടുത്തു. മുസ്ലിം ലീഗ് ജില്ല ട്രഷറർ പി.ഇ.എ സലാം ഉദ്ഘാടനം ചെയ്തു. പത്തിൽ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. എ.വി അബൂബക്കർ മുസ്ല്യാർ, പി.പി അബൂബക്കർ, എ.കെ മുഹമ്മദ് മുഹ്സിൻ, സി.എം അലി, സുബൈർ കൊഴിക്കര, സി.എം അബ്ദുൽ കാതർ, ടി.കാലിദ്, പി.ഇ സാലിഹ് തുടങ്ങിയവർ സംസാരിച്ചു.


