അതി മാരക മയക്കു മരുന്നായ എം.ഡി.എം.എ. യുമായി പുന്ന സ്വദേശിയായ യുവാവ് പിടിയിൽ. പുന്ന രായമ്മരക്കാരുവീട്ടിൽ ഫവാസ് നെയാണ് 1.19 ഗ്രാം എം.ഡി.എം.എ. യുമായി ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിമൽ.വി.വിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്..
അന്യ സംസ്ഥാനത്തു നിന്നും വാങ്ങുന്ന മയക്കു മരുന്ന് വിതരണം നടത്തുന്ന ലഹരി മാഫിയയുടെ കണ്ണിയാണ് പിടിയിലായ ഫവാസ്. വരാനിരിക്കുന്ന ഉൽസവങ്ങളോടനുബന്ധിച്ച് മയക്കു മരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടികളാണ് ചാവക്കാട് പോലീസിന്റെ ഭാഗത്തു നിന്നും സ്വീകരിച്ചിട്ടുളളത്. പ്രദേശങ്ങളിൽ തുടർന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും സന്നദ്ധ സംഘടനകളും മറ്റും ഇക്കാര്യത്തിൽ സജീവ ജാഗ്രത പുലർത്തണമെന്നും ഇത്തരത്തിലുളള കാര്യങ്ങൾ അറിവിൽ പെട്ടാൽ ഉടനെ പോലീസിൽ വിവരമറിയിക്കണമെന്നും ഇത്തരം കുറ്റകൃത്യത്തിലുൾപ്പെടുന്നവർക്ക് കാപ്പ ഉൾപ്പടെയുളള അതി ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഇൻസ്പെക്ടർ വിമൽ.വി.വി അറിയിച്ചു. സബ് ഇൻസ്പെക്ടർ പ്രീത ബാബു, പി.വി.അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹംദ്. ഇ.കെ, സന്ദീപ് ഏങ്ങണ്ടിയൂർ തൃശൂർ സിറ്റി ഡാൻസാഫ് ടീമിലെ അംഗങ്ങളായ സുജിത്ത്, നിബു നെപ്പോളിയൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു


