ചിറമനേങ്ങാട് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

 

ചിറമനേങ്ങാട് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരേങ്ങൽ അബ്ദു‌ൾ റഹ്‌മാൻ്റെ മകൻ ഇബ്രാഹിം (47) ആണ് മരിച്ചത്.


ഞായറാഴ്ച്ച വൈകീട്ട് ഏഴ് മണിയോടെയാണ് മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കബറടക്കം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ചിറമനേങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. ഭാര്യ: ഷൈജ, മക്കൾ: ബാദുഷ, ബാസിക്ക്, ഫാസിൽ

Post a Comment

Previous Post Next Post