കാപ്പാട് ബ്ലോക്ക് ഡിവിഷനിൽ ആഗോള കൈ കഴുകൽ ദിനം ശ്രദ്ധേയമായി
കോഴിക്കോട്.ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ
സിൻകോ മെഡിക്കൽ സെന്ററിന്റെ സഹകരണ ത്തോടെ
കണ്ണൻകടവ് ജിഎഫ് എൽ പി സ്കൂളിൽ ആഗോള കൈ കഴുകൽ ദിനാചരണം ശ്രദ്ധേയ മായി.രോഗങ്ങളും അണുബാധയും തടയുന്നതിനു സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച്
ബോധവത്കരണം നടന്നു ആഗോള കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് വാരാചണമായി ഒക്ടോബർ 22 വരെ നടക്കും
ഡിവിഷനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളി ലുംസോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് പരിശീലിപ്പിക്കും.
ഹാൻഡ് വാഷ് നൽകും
ബ്രോഷർ പതിക്കും
എല്ലാകുട്ടികൾക്കും സോപ്പ് വിതരണം ചെയ്തു കുട്ടികളെ അംഗനവാടി ടീച്ചർ
കെ രജി പരിശീലനം നൽകി
ദിനചരണം ബ്ലോക്ക് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.
കേമ്പയിന്റെ ബ്രോഷർ പ്രകാശനം വാർഡ് മെമ്പർ
റസീന ഷാഫി നിർവഹിച്ചു
ചടങ്ങിൽ ബ്ലോക്ക് മെമ്പർ എംപി. മൊയ്‌തീൻ കോയ
അധ്യക്ഷതവഹിച്ചു
സ്കൂൾ എച്ച്എം കെടി ജോർജ്, ഇ നന്ദകുമാർ ടിവി ചന്ദ്രഹാസൻ, തെക്കെയിൽ ആലികോയ, മുഹമ്മദ് റാഫി പൂക്കാട് എന്നിവർ സംസാരിച്ചു


