എരുമപ്പെട്ടി വരവൂരിൽ പാടത്ത് രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി; ഷോക്കേറ്റതെന്ന് സംശയം



എരുമപ്പെട്ടി: വരവൂരിൽ പാടത്ത് രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടന്നൂർ സ്വദേശികളായ ചീരമ്പത്ത് വീട്ടിൽ 60 വയസ്സുള്ള രവീന്ദ്രൻ,56 വയസ്സുള്ള അരവിന്ദാക്ഷൻ എന്നിവരാണ് മരിച്ചത്. പിലക്കാട് പനംകുറ്റി കുളത്തിന് സമീപമുള്ള പാടത്താണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഇരുവരും മീൻ പിടിക്കാനായി പോയതായിരുന്നു. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post