ചാവക്കാട് നഗരസഭ മത്സ്യഭവന് പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു


 ചാവക്കാട് നഗരസഭ മത്സ്യഭവന് പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നു.കെട്ടിട നിർമ്മാണത്തിന് ഗുരുവായൂർ എം.എൽ.എ.-എൻ.കെ.അക്ബറിന്റെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപക്ക് ഭരണാനുമതിയായി. മണത്തലയിൽ നാഷണൽ ഹൈവേയുടെ സമീപത്ത് ഉണ്ടായിരുന്ന നഗരസഭ മത്സ്യഭവൻ കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ച് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ബ്ലാങ്ങാട് ഫിഷറീസ് കോളനിയിലെ 20 സെന്റോളം വരുന്ന ഫിഷറീസ് വകുപ്പിൻ്റെ സ്ഥലത്ത് മത്സ്യഭവന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഭരണാനുമതി നൽകി ഉത്തരവായി. തീരദേശ വികസന കോർപ്പറേഷൻ ചീഫ് എഞ്ചിനീയർക്കാണ് നിർമ്മാണ ചുമതല.

Post a Comment

Previous Post Next Post